തിരുവനന്തപുരം:[www.malabarflash.com] ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹന യാത്ര തടസപ്പെടുത്തുകയോ ജോലിക്കു ഹാജരാകുന്നവരെ തടയുകയോ ചെയ്താല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന തരത്തില്‍ നിയമം വരുന്നു.
ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായുള്ള കേരള ഹര്‍ത്താല്‍ നിയന്ത്രണ നിയമത്തിന്റെ കരട് നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ആശുപത്രി, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനം, പെട്രോള്‍ പമ്പുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടഞ്ഞാലും സമാന ശിക്ഷ ലഭിക്കും. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. മാധ്യമങ്ങള്‍ മുഖേന മൂന്നു ദിവസത്തെ പൊതു അറിയിപ്പു നല്‍കി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ പാടുള്ളൂ. ആശുപത്രികള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണം, ആംബുലന്‍സുകള്‍, ആശുപത്രി വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം എന്നിവയും തടയാന്‍ പാടില്ല.
ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനായി ഹര്‍ത്താല്‍ നടത്തുന്നവര്‍ മുന്‍കൂര്‍ തുക ഈടായി നിക്ഷേപിക്കണം. ബലപ്രയോഗമോ ശാരീരികമോ മാനസികമോ ആയ ഭീഷണിയോ അടിച്ചേല്‍പ്പിക്കലോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ധര്‍മ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെയോ സേവനങ്ങളുടെയോ പ്രവര്‍ത്തനം തടസപ്പെടുത്തരുത്. ജീവനും സ്വത്തിനും ഭീഷണിയോ ആശങ്കയോ അപകടമോ നാശനഷ്ടമോ ഉണ്ടാക്കരുത്. ക്രമസമാധാനം ഭംഗപ്പെടുത്താനും ഇടവരുത്തരുത്.
വ്യക്തികള്‍ക്കു വേണ്ട സംരക്ഷണം പോലീസും മറ്റ് ഏജന്‍സികളും നല്‍കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നു പതിനായിരം രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment