റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്ന് സൗദി ആരോപിക്കുന്നു.[www.malabarflash.com]
യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കി.മീ അകലെയാണ് അബഹ വിമാനത്താവളം. ഇവിടം ലക്ഷ്യമാക്കിയെത്തിയ ക്രൂയിസ് മിസൈല്‍ വിമാനത്താവളത്തിന്റെ ആഗമന ഹാളില്‍ പതിക്കുകയായിരുന്നു.
പരിക്കേറ്റ 26ല്‍ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. ഇവരില്‍ ഇന്ത്യ, യമന്‍ സ്വദേശി വനിതകളുമുണ്ട്.
ആക്രമണത്തില്‍ വിമാനത്താവളത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്.

No comments:
Post a Comment