Latest News

പട്ടാപ്പകല്‍ വാതില്‍ പൊളിച്ചു കവര്‍ച്ചശ്രമം; മൂന്നംഗ സംഘം അറസ്റ്റില്‍

കളമശേരി:[www.malabarflash.com] ഇടപ്പള്ളിയില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്തു മോഷണശ്രമം നടന്ന സംഭവത്തില്‍ മൂന്നംഗ സംഘം കളമശേരി പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പഴവിളാകത്ത് വീട്ടില്‍ ബിജു (കൊപ്ര രാജേഷ്-36), കൊല്ലം കടയ്ക്കല്‍ വിളയില്‍ വീട്ടില്‍ രാഹുല്‍(20), ഇടുക്കി മേലേചിന്നാര്‍ പെരുമങ്ങാട് വീട്ടില്‍ ജിന്‍സണ്‍ തോമസ് (28) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച ഇടപ്പള്ളി ഉണ്ണിച്ചിറയിലെ ചെട്ടിശേരി ബിജുമോന്റെ വീട്ടിലാണു മോഷണശ്രമം നടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണു മൂവരും പിടിയിലായത്. ഒന്നാം പ്രതി രാജേഷിനെ കോഴിക്കോട് കൊടുവള്ളിയിലെ ഒരു കോഴിഫാമില്‍നിന്നും രണ്ടും മൂന്നും പ്രതികളെ ഇടപ്പള്ളിയില്‍നിന്നുമാണു പിടിച്ചത്. പോലീസ് പറയുന്നതിങ്ങനെ:

സംഭവ ദിവസം പ്രതികള്‍ പുനലൂരില്‍നിന്നു വാടകയ്‌ക്കെടുത്ത കാറില്‍ എറണാകുളം സൗത്തിലെത്തി നമ്പര്‍ പ്ലേറ്റ് മാറ്റി. ഇടപ്പള്ളി ടോളില്‍ പോലീസ് പരിശോധനയ്ക്കായി കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ ഉണ്ണിച്ചിറയില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് മൂവരും ചെട്ടിശേരി ബിജുമോന്റെ വീടു കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. വീടിന്റെ മതില്‍ ചാടിക്കടന്നു കമ്പിപ്പാര ഉപയോഗിച്ചു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പുറത്ത് ആളുകളുടെ ശബ്ദം കേട്ടു ശ്രമം ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൊല്ലം കടയ്ക്കലില്‍ കണെ്ടത്തി.

കൊപ്ര രാജേഷിന്റെ പേരില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി അറുപതോളം മോഷണക്കേസുകള്‍ ഉണെ്ടന്നു പോലീസ് അറിയിച്ചു. ഏതാനും കേസുകളില്‍ പൂജപ്പുര ജയിലില്‍ കിടന്നിട്ടുണ്ട്. എസ്‌ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ അനസ്, അനില്‍, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.