തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ 52 ശതമാനം പോളിംഗ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് രാവിലെ മഴ വോട്ടിംഗിന്റെ വേഗം അല്‍പം കുറച്ചെങ്കിലും ഉച്ചയോടെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകി.
രണ്ടു മണിക്ക് തിരുവനന്തപുരം (50), കൊല്ലം (45), ഇടുക്കി (56), കോഴിക്കോട് (50) വയനാട് (52), കണ്ണൂര്‍ (56), കാസര്‍ക്കോട് (60) എന്നിങ്ങിനെയാണ് വോട്ടിങ് ശതമാനം.
മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (ചോമ്പാല), ഒ.രാജഗോപാല്‍, കൊടിക്കുന്നേല്‍ സുരേഷ്, മന്ത്രി വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥന്‍ ( എല്ലാവരും തിരുവനന്തപുരം), സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (കാസര്‍ക്കോട്) എന്നിവര്‍ കാലത്ത് തന്നെ വോട്ട് രേഖപ്പെടുത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment