മംഗളൂരു:[www.malabarflash.com] മംഗളൂരു ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിചാരണത്തടവുകാരായ രണ്ടു കുപ്രസിദ്ധകുറ്റവാളികള്‍ കൊല്ലപ്പെട്ടു. മദൂര്‍ യുസഫ് എന്ന മദൂറു ഇസുബു (40), ഗണേഷ് ഷെട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുംബൈയിലെ അധോലോക തലവന്‍ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയായ മദൂര്‍ ഇസുബു 2010ലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 17ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നാലു കൊലക്കേസുകളിലും നിരവധി വധശ്രമക്കേസുകളിലും കലാപക്കേസുകളിലും തട്ടിക്കൊണ്ടു പോകല്‍ കേസുകളിലും പ്രതിയാണ് ഇസുബുവെന്ന് പോലീസ് പറഞ്ഞു.

2010ല്‍ സൗദിയിലെ റിയാദില്‍ നിന്നാണ് ഇന്റര്‍പോളാണ് ഇസുബുവിനെ അറസ്റ്റുചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയത്. തുടര്‍ന്ന് മംഗളൂരു ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി കാന്റില്‍ സന്ധു, സുഖാനന്ദ ഷെട്ടി എന്നിവരെ കൊലപ്പെടുത്തിയ കേസിലും ഇസുബു പ്രതിയാണ്.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment