പരപ്പ:[www.malabarflash.com] ഗള്‍ഫിലെ നീണ്ട വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്ഥിര താമസത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ ജന്മ നാട്ടിലെത്തിയ മധ്യ വയസ്‌കന്‍ ഹൃദയാഘാതത്തെ ത്തുടര്‍ന്ന് മരണപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിരാമന്‍ നായര്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. രാത്രി വീട്ടില്‍ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ സ്വന്തം കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ കാര്‍ മുട്ടിച്ചരലില്‍ റോഡരികിലെ കുഴിയില്‍ മറിഞ്ഞിരുന്നു. കുഞ്ഞിരാമന്‍ നായര്‍ക്കോ കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കേറ്റിരുന്നില്ല. അപകട വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്ത് കുതിച്ചെത്തി പോലീസ് ജീപ്പില്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: ബിന്ദു. മക്കള്‍: ആവനകുമാര്‍ (വിദ്യാര്‍ത്ഥി, തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്), കൃപന (പ്ലസ്ടു വിദ്യാര്‍ത്ഥിനി, ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞമ്പു, തമ്പാന്‍, രാധാകൃഷ്ണന്‍, കാര്‍ത്ത്യായനി.
പരപ്പക്കടുത്ത് ബാനം കോട്ടപ്പാറയിലെ കൂക്കള്‍ കുഞ്ഞമ്പു നായര്‍-മുണ്ടാട്ട് ചെറിയമ്മ ദമ്പതികളുടെ മകന്‍ മുണ്ടാട്ട് കുഞ്ഞിരാമന്‍ നായരാണ് (52) ബുധനാഴ്ച വെളുപ്പിന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ മരണപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിരാമന്‍ നായര്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. രാത്രി വീട്ടില്‍ ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ സ്വന്തം കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ കാര്‍ മുട്ടിച്ചരലില്‍ റോഡരികിലെ കുഴിയില്‍ മറിഞ്ഞിരുന്നു. കുഞ്ഞിരാമന്‍ നായര്‍ക്കോ കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കേറ്റിരുന്നില്ല. അപകട വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്ത് കുതിച്ചെത്തി പോലീസ് ജീപ്പില്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നാട്ടില്‍ ഫര്‍ണ്ണിച്ചര്‍ ബിസിനസ് തുടങ്ങാനുള്ള തീരുമാനത്തിലായിരുന്നു ഇദ്ദേഹം. മാസങ്ങള്‍ക്ക് മുമ്പ് ഫര്‍ണിച്ചര്‍ കട പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാട്ടില്‍ തന്നെ വിശ്രമ ജീവിതം നയിക്കാനുള്ള തീരുമാനത്തിലായിരുന്നു ഗള്‍ഫ് ജീവിതം മതിയാക്കി ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ബിന്ദു. മക്കള്‍: ആവനകുമാര്‍ (വിദ്യാര്‍ത്ഥി, തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക്), കൃപന (പ്ലസ്ടു വിദ്യാര്‍ത്ഥിനി, ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞമ്പു, തമ്പാന്‍, രാധാകൃഷ്ണന്‍, കാര്‍ത്ത്യായനി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment