Latest News

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടും

ന്യൂഡല്‍ഹി:[www.malabarflash.com] കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയെ ശ്രീനാരായണഗുരു സര്‍വകലാശാലയായി കേന്ദ്ര സര്‍ക്കാര്‍ നാമകരണം ചെയ്യും . ഡിസംബര്‍ 15 നു കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനത്തിനു ശ്രീനാരായണ ഗുരുവിന്റെ പേരിടുന്നത്. കേന്ദ്ര സര്‍വകലാശാലയില്‍ അയ്യന്‍കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ പ്രഖ്യാപനവും ഉടനുണ്ടാകും.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചകളില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ശിവഗിരി മഠം, വിശ്വ ഹിന്ദു പരിഷത് കേരള ഘടകം, ഹിന്ദു ഐക്യവേദി, തപസ്യ തുടങ്ങിയ സംഘടനകളും സര്‍വകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനും മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ 39 കേന്ദ്ര സര്‍വകലാശാലകളില്‍ 18 എണ്ണം ദേശീയ നേതാക്കളുടെ പേരിലാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.