Latest News

വിമാനത്താവളത്തില്‍ സംഘര്‍ഷം; യാത്രക്കാരനെതിരെ കേസ്‌

കരിപ്പൂര്‍:[www.malabarflash.com] കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി ജോസഫിന് (28) എതിരെ കരിപ്പൂര്‍ പോലീസ് കേസെടുത്തു.

വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇന്‍ഡിഗോ എയര്‍വെയ്‌സിന്റെ കോഴിക്കോട്-മുംബൈ-ഡല്‍ഹി വിമാനത്തില്‍ പോകാനാണ് ജോസഫ് എത്തിയത്. എന്നാല്‍ വിമാനം പുറപ്പെടാറായതിനാല്‍ ഇയാളെ പരിശോധിക്കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചു. കുപിതനായ ജോസഫ് ജോലിയിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഇതോടെ ഇന്‍ഡിഗോ ജീവനക്കാര്‍ സംഘടിച്ചെത്തി യാത്രക്കാരനുമായി വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിനെ ഇന്‍ഡിഗോ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്‍ഡിഗോ എയര്‍ മാനേജര്‍ വിവേകിന്റെ പരാതിയില്‍ യാത്രക്കാരനെതിരെ കരിപ്പൂര്‍ പോലീസ് കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.