Latest News

മാണി വിഭാഗം കൂറുമാറി; ബത്തേരിയില്‍ എല്‍.ഡി.എഫ്

സുല്‍ത്താന്‍ ബത്തേരി:[www.malabarflash.com] കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായി എല്‍.ഡി.എഫിന് ലഭിച്ചു.

കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവാണ് മുന്നണി ധാരണയ്ക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. സി.പി.എമ്മിലെ സി.കെ.സഹദേവനാണ് ചെയര്‍മാന്‍. സഹദേവന് പതിനെട്ടും മുസ്ലിംലിഗിലെ പി.പി.അയൂബിന് പതിനാറും വോട്ട് ലഭിച്ചു. ബി.ജെ.പി. അംഗം എം.കെ.സാബു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്ത ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദം ഉന്നയിച്ചിരുന്നു. മുസ്ലിംലീഗിന് എട്ടും കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് സാബുവിന്റെ ചേരിമാറ്റം. കട്ടയാട് വാര്‍ഡില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് സാബു തിരഞ്ഞെടുക്കപ്പെട്ടത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.