Latest News

പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com]ഷോര്‍ട്ട് സ്റ്റേ ഹോമിലെ അന്തേവാസികളായ രണ്ടു കുട്ടികളെ സമീപത്ത് ഉപേക്ഷിച്ചിട്ട കാറില്‍ മരിച്ച നിലയില്‍ കണെ്ടത്തി.കാഞ്ഞങ്ങാട് രാവണീശ്വരം മുക്കൂടെ വാര്‍പ്പ് തൊഴിലാളിയായ ബാബു-സൗമ്യ ദമ്പതികളുടെ മകന്‍ വി.ഡി.അഭിഷേക്(ഏഴ്), ചിറ്റാരിക്കാല്‍ കണ്ണിവയലിലെ പൂഞ്ഞാലില്‍ ബാബു-സൗമ്യ ദമ്പതികളുടെ മകന്‍ ജെറിന്‍ ജിഷോ(ആറ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പടന്നക്കാട് ശാന്തിഗ്രാമിനടുത്ത് സാമൂഹ്യ ക്ഷേമവകുപ്പിന്റെ അംഗീകാരമുള്ള സ്‌നേഹസദന്‍ എന്ന ഷോര്‍ട്ട് സ്റ്റേ ഹോമിലെ അന്തേവാസികളാണു മരിച്ചത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളെയും അഗതികളായ കുട്ടികളെയും സംരക്ഷിക്കുന്ന കേന്ദ്രമാണിത്. കോടതി നിര്‍ദേശപ്രകാരം 2015 ജൂലൈ 25നാണ് അഭിഷേകിനെയും മാതാവ് സൗമ്യയെയും ഷെല്‍ട്ടര്‍ ഹോമിലെത്തിച്ചത്. ജെറില്‍ ജിഷോയെയും മാതാവ് സൗമ്യയെയും ഈ മാസം 26നാണ് ഇവിടെ എത്തിക്കുന്നത്. ഒരാഴ്ച മുമ്പ് അഭിഷേകിന്റെ മാതാവ് സൗമ്യ(28) കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ശനിയാഴ്ച വൈകുന്നേരം മൂന്നോടെ കുട്ടികളെ കളിക്കാന്‍ വിട്ടിരുന്നു. നാലായിട്ടും ഇവരെ കാണാതായപ്പോള്‍ ഷെല്‍ട്ടര്‍ ഹോമിന്റെ ചുമതലയുള്ളവര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉടന്‍ വിവരം ഹൊസ്ദുര്‍ഗ് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീടുള്ള തെരച്ചിലിലാണ് ഷോര്‍ട്ട് സ്റ്റേ ഹോമിനു പുറത്തു മാസങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന കാറിനുള്ളില്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.