ഉദുമ[www.malabarflash.com]: ഉദുമ ഗ്രാമ പഞ്ചായത്തിലെ രണ്ടര പതിററാണ്ട് കാലത്തെ എല്‍.ഡി.എഫ് ഭരണത്തെ യു.ഡി.എഫ് അട്ടിമറിച്ചു. 21 വാര്‍ഡില്‍ 11 വാര്‍ഡുകളില്‍ വിജയക്കൊടി പറപ്പിച്ചാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്.
ഒന്നാം വാര്‍ഡായ ബേവൂരിയില്‍ മുസ്‌ലിം ലീഗിലെ സൈനബ നസീം നിലനിര്‍ത്തി സി.പിഎമ്മിലെ സഫിയ അഹമ്മദ് ഷാഫി നേടിയ 309 വോട്ടിനെതിരെ 639 വോട്ട് നേടിയാണ് സൈനബ വിജയിച്ചത്.
രണ്ടാം വാര്‍ഡായ ഉദുമയില്‍ യു.ഡി.എഫിലെ കാര്‍ത്ത്യായനി നേടിയ 339 വോട്ടിനെതിരെ 489 വോട്ട് നേടി സി.പി.എമ്മിലെ രജിത സീററ് നിലനിര്‍ത്തി, കഴിഞ്ഞ തവണ സി.പി.എമ്മിന് നഷ്ടപ്പെട്ട മൂന്നാം വാര്‍ഡായ മാങ്ങാടില്‍ 660 വോട്ട് നേടി സി.പി.എമ്മിലെ ബീവി അഷ്‌റഫ് തിരിച്ചു പിടിച്ചു. ലീഗിലെ ഫസീല ടീച്ചര്‍ക്ക് 632 വോട്ട് ലഭിച്ചു.
നാലാം വാര്‍ഡായ അരമങ്ങാനത്ത് സി.പിഎമ്മിലെ വത്സല ശ്രീധരന്‍ 650 വോട്ടുമായി നിലനിര്‍ത്തിയപ്പോള്‍ ആറാം വാര്‍ഡായ വെടിക്കുന്നില്‍ മുസ്‌ലിം ലീഗിലെ ഹമീദ് മാങ്ങാട് വിജയിച്ചു.
കഴിഞ്ഞ തവണ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗിന് നഷ്ടപ്പെട്ട ഏഴാം വാര്‍ഡ് നാലാംവാതുക്കല്‍ കെ.എ മുഹമ്മദലിയും, ഒമ്പതാം വാര്‍ഡായ പാക്യാര നബീസയും തിരിച്ചു പിടിച്ചു.
എട്ടാം വാര്‍ഡായ എരോലില്‍ കെ, സന്തോസഷ് കുമാറും, പത്താം വാര്‍ഡ് ആറാട്ടുകടവില്‍ കെ.ജി. മാധവനും , പതിനൊന്ന് മുതിയക്കാലില്‍ എ കുഞ്ഞിരാമനും, 12 തിരുവക്കോളിയില്‍ പുഷ്പവല്ലിയും 13 അങ്കക്കളരിയില്‍ ഫാത്തിമത്ത് നസീറയും, 14 മലാംകുന്നില്‍ കെ.ശ്യാമളയും വിജയിച്ച് എല്‍.ഡി.എഫ് നിലനിര്‍ത്തി.
15 ബേക്കല്‍ എല്‍.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസ്സിലെ ഷംഭു പിടിച്ചെടുത്തു. 16. കോട്ടിക്കുളത്ത് കോണ്‍ഗ്രസ്സിലെ ലക്ഷ്മി ബാലനും, 17 പാലക്കുന്നില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ എന്‍. ചന്ദ്രനും, 18 കരിപ്പോടിയില്‍ മുസ്‌ലിം ലീഗിലെ കാപ്പില്‍ മുഹമ്മദ് പാഷയും, 19 പളളം തെക്കേക്കരയില്‍ കോണ്‍ഗ്രസ്സിലെ പ്രഭാകരനും, 20 കൊപ്പലില്‍ എല്‍.ഡി.എഫിലെ പ്രീന മധുവും, 21 അംബിക നാഗറില്‍ കെ.വി അപ്പുവും വിജയിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment