കല്‍പ്പറ്റ:[www.malabarflash.com] തിരഞ്ഞെടുപ്പില്‍ തോറ്റ വയനാട് ഡിസിസി സെക്രട്ടറി തൂങ്ങിമരിച്ചു. മാനന്തവാടിയിലെ പാര്‍ട്ടി ഓഫിസിലാണ് പി.വി.ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു ജോണ്‍ എത്തിയത്.
പുത്തന്‍പുര വാര്‍ഡില്‍ (34–ാം വാര്‍ഡ്) നാലാം സ്ഥാനത്തെത്തിയ ജോണിന് 39 വോട്ടുകളെ നേടാനായുള്ളൂ. മാനന്തവാടി നഗരസഭയില്‍ 17 സീറ്റുകള്‍ എല്‍ഡിഎഫും 13 സീറ്റുകള്‍ യുഡിഎഫും നേടിയിരുന്നു. ആറു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥികളും നേടി.
സ്വതന്ത്ര സ്ഥാനാര്‍ഥിയായ വി.യു. ജോയ് 346 വോട്ടുകള്‍ നേടി വിജയിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ എം.സി.സാബു 195 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎം സ്ഥാനാര്‍ഥിയായ സി.പി.മുഹമ്മദ് അലി 184 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥി പവിത്രന്‍ 33 വോട്ടും നേടി അഞ്ചാം സ്ഥാനത്തായി.
Keywords:Kerala, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment