Latest News

നബിദിനാഘോഷത്തിന് തുടക്കംകുറിച്ച് മര്‍കസില്‍ വിശുദ്ധകേശ പ്രദര്‍ശനം

കുന്നമംഗലം:[www.malbarflash.com] പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ച്‌ക്കൊണ്ട് കാരന്തൂര്‍ സുന്നീ മര്‍കസില്‍ വിശുദ്ധ കേശങ്ങളുടെ പ്രദര്‍ശനം നടന്നു. മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

രാവിലെ അഞ്ച് മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രദര്‍ശനം വൈകീട്ട് നാല് മണി വരെ നീണ്ടു. വിശുദ്ധ കേശങ്ങള്‍ മുക്കിയ വെള്ളത്തിന്റെ വിതരണവും നടന്നു. ചടങ്ങില്‍ സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള നിരവധി പ്രവാചക പ്രകീര്‍ത്തന ഗ്രൂപ്പുകള്‍ മൗലിദുകള്‍ ആലപിച്ചു.
സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ എന്നിവരുടെ നേതൃത്വത്തിലാണ് വിശുദ്ധകേശങ്ങള്‍ സൂക്ഷിച്ച പേടകങ്ങള്‍ മര്‍കസ് ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചത്.
വിവിധ സമയങ്ങളിലായി നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് സ്വാലിഹ് തുറാബ്, എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
എന്‍.വി അബ്ദുറസാഖ് സഖാഫി, എന്‍.അലി അബ്ദുല്ല, നാസര്‍ ഹാജി ഓമച്ചപ്പുഴ, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ജനുവരി പത്തിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടെയാണ് നബിദിനാഘോഷങ്ങള്‍ സമാപിക്കുക.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.