ദുബായ്:[www.malabarflash.com] ഫാറൂഖ് കോളേജ് ലിംഗസമത്വവുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എ നടത്തിയ പ്രസംഗം വിവാദമാകുന്നു. ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്നവരെ വിമര്‍ശിച്ച് ഷാജി പ്രസംഗിച്ചത്.
ഫാറൂഖ് കോളജിലെ ലിംഗ സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങിയവര്‍ ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരാണെന്ന് ഷാജി പറയുന്നു. സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കുന്ന വൃത്തികെട്ടവന്മാരായിട്ടുള്ള കുറെ ആളുകള്‍ വന്നിട്ടാണ് ഫാറൂഖ് കോളേജില്‍ ആണും പെണ്ണും ഇടകലര്‍ന്നിരിക്കണമെന്ന് പറയുന്നത്.
നമ്മുടെ നാട്ടില്‍ വലിയ ആക്ടിവിസ്റ്റുകളാണ്. കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഫാറൂഖ് കോളേജിന് മേല്‍ ആക്ഷേപിക്കുന്നതും അതിന്റെ മറവില്‍ ഇവരൊക്കെ പിന്തിരിപ്പന്മാരാണ് എന്ന് പ്രചരിപ്പിക്കുന്നതും. പക്ഷെ അള്ളാഹുവിന്റെ സഹായം കൊണ്ട് ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹത്തിന് മുമ്പില്‍ നാറിപ്പോകുന്നതും കാണാന്‍ കഴിഞ്ഞുവെന്നും ഷാജി പറഞ്ഞു.
മദ്രസ വിവാദത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേവലം ഒന്നോ രണ്ടോ ആളുകള്‍ ചെയ്തുകൂട്ടിയ തോന്നിവാസത്തിന്റെ പേരില്‍ മദ്രസയെ ആശ്രയിക്കുന്ന പാവങ്ങളെയെല്ലാം രാജ്യത്തെ കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മദ്രസയ്ക്കകത്താണത്രേ സര്‍വ്വത്ര കുഴപ്പം. എവിടെയാണ് പ്രശ്‌നങ്ങളില്ലാത്തത്. അമ്പലങ്ങളിലെ പൂജാരിമാര്‍ പിടിക്കപ്പെടുന്നില്ലേ? ചര്‍ച്ചുകളിലെ വൈദികന്മാര്‍ പിടിക്കപ്പെടുന്നില്ലേ? മദ്രസകളിലെ ഉസ്താദുമാരും പിടിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് പള്ളികളും അമ്പലങ്ങളും മദ്രസകളും പൂട്ടണമെന്നാണോ പറഞ്ഞുവരുന്നത്, കെ.എം ഷാജി ചോദിക്കുന്നു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment