പരിയാരം:[www.malabarflash.com] സഹകരണ മെഡിക്കല്‍ കോളജ് തിരഞ്ഞെടുപ്പില്‍ ഇടതു പാനലിന് എതിരില്ല. പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയമായ തിങ്കളാഴ്ച വരെ ഇടതു സ്ഥാനാര്‍ഥികള്‍ മാത്രമാണു പത്രിക സമര്‍പ്പിച്ചത്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ മല്‍സരിക്കേണ്ടെന്നു തീരുമാനിച്ചാണു യുഡിഎഫ് പത്രിക സമര്‍പ്പിക്കാതിരുന്നത്.
തിരഞ്ഞെടുപ്പ് ഇല്ലാതായതോടെ 20ന് അംഗങ്ങള്‍ ചേര്‍ന്നു ഭരണസമിതി അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരെ തിരഞ്ഞെടുക്കും.
സിപിഎം സംസ്ഥാന സമിതി അംഗവും നിലവില്‍ ഭരണസമിതി ചെയര്‍മാനുമായ എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് ഇടതുപാനല്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പട്ടികയില്‍ സിഎംപി (അരവിന്ദാക്ഷന്‍) വിഭാഗത്തിനും പ്രാതിനിധ്യമുണ്ട്. എം.വി. ജയരാജനു പുറമേ ഉപാധ്യക്ഷന്‍ ശേഖരന്‍ മിനിയോടന്‍, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ വി.വി. രമേശന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ജയബാലന്‍, ഡോ. കെ. പ്രഭാകരന്‍, സി.വി. ഗൗരി നമ്പ്യാര്‍, എം.വി. സരള എന്നിവരും പത്രിക നല്‍കി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍, മൊറാഴ–കല്യാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ദാമോദരന്‍, ഏഴോം സര്‍വീസ് സഹകരണ ബാങ്ക് അംഗം കെ. ഉഷ, സിഎംപി (അരവിന്ദാക്ഷന്‍) വിഭാഗം ജില്ലാ സെക്രട്ടറി സി.കെ. നാരായണന്‍ എന്നിവരാണു പുതുതായി പത്രിക നല്‍കിയവര്‍.
പ്രത്യേക സ്ഥാപന വിഭാഗത്തിലെ ഒരു സീറ്റിലേക്കു മല്‍സരിക്കാന്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടത്തും. പത്രിക പിന്‍വലിക്കാനുള്ള തീയതി ബുധനാഴ്ചയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment