തിരുവനന്തപുരം:[www.malabarflash.com] ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മോണോസോഡിയം ഗ്ലൂട്ടോമേറ്റിന്റെ (അജിനോമോട്ടോ) അനിയന്ത്രിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രംഗത്തെത്തി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുവെങ്കില്‍ അക്കാര്യം എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി വി അനുപമ നിര്‍ദ്ദേശിച്ചു.
‘ഈ സ്ഥാപനത്തില്‍ താഴെപ്പറയുന്ന ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേര്‍ക്കുന്നു. ഈ ഭക്ഷണം ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല’ എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇത് ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.
കൂടാതെ, പാചകത്തിനുപയോഗിക്കുന്ന പച്ചക്കറികളും മറ്റ് അസംസ്‌കൃത വസ്തുക്കളും കഴുകി ഉപയോഗിക്കണം. ഇവ കഴുകുന്നതിനായി എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും പ്രത്യേക സൗകര്യം ഉണ്ടാക്കണം. ഇതൊരുക്കിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment