ഉപ്പള:[www.malabarflash.com] ആഗോള തലത്തില്‍ ശക്തി പ്രാപിച്ചു വരുന്ന ഭീകര-തീവ്രവാദ നീക്കങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥ മത വിശ്വാസികള്‍ക്ക് യാതോരു പങ്കുമില്ലെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഷിറിയ ലത്വീഫിയ്യ ഇസ്ലമിക് കോംപ്ലക്‌സില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുതയും വിദ്വഷവും വളര്‍ത്തി മുതലെടുപ്പ് നടത്തുന്ന ശക്തികളാണ് ഇത്തരം സംഭവത്തിനു പിന്നിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് മത ഛിഹ്നങ്ങളെയും വേഷങ്ങളെയും ദുരുപയോഗം ചെയ്യുന്നവര്‍ വിശ്വാസികളെ സംശയത്തിന്റെ നിഴലിലാഴ്ത്തുന്നു.
ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് കാണിച്ചു തന്ന വിശ്വ പ്രവാചകരുടെ സ്‌നേഹ സന്ദേശം കൂടുതലായി പ്രചരിപ്പിക്കുകയാണ് ഭീകരതയെ ചെറുക്കാന്‍ പര്യാപ്തമായ മാര്‍ഗം. മീലാദോഘോഷം സ്‌നേഹവും സഹിഷ്ണുതയും വളര്‍ത്താന്‍ സഹായകമാണ്.

ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സി.അബ്ദല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് കരിപ്പൊടി, സിദ്ദീഖ് സഖാഫി ബായാര്‍, എം. പി അബ്ദുല്ല ഫൈസി നെക്രാജെ, ഇബ്രാഹീം ഖാസിമി നെക്രാജെ, ശാഫി സഅദി ഷിറിയ, കുഞ്ഞബ്ദുല്ല ഹാജി ചേറ്റുകുണ്ട്, ലത്വീഫ് ചേറ്റുകുണ്ട്, അലങ്കാര്‍ മുഹമ്മദ് ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മീലാദ് ക്യാമ്പയിന്‍ ഭഗമായി യൂണിറ്റ് സര്‍ക്കിള്‍ തലങ്ങളില്‍ മൗലിദ് സദസ്സുകള്‍, പ്രകീര്‍ത്തനങ്ങള്‍, മദ്ഹ് സദസ്സുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
മീലാദ് ക്യാമ്പയിന്‍ ഭഗമായി യൂണിറ്റ് സര്‍ക്കിള്‍ തലങ്ങളില്‍ മൗലിദ് സദസ്സുകള്‍, പ്രകീര്‍ത്തനങ്ങള്‍, മദ്ഹ് സദസ്സുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
സോണ്‍ തലങ്ങളില്‍ മീലാദ് കോണ്‍ഫറന്‍സ്, റാലി തുടങ്ങിയവ നടക്കും. കാസര്‍കോട്ട് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment