Latest News

കെ.എം അഹമ്മദ് പത്രപ്രവര്‍ത്തന രംഗത്ത് തിളങ്ങിയ വ്യക്തിത്വം

കാസര്‍കോട്:[www.malabarflash.com] മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും തിളങ്ങിയ വ്യക്തിത്വമായിരുന്നു കെ.എം അഹമ്മദ് മാഷെന്നും കാസര്‍കോട്ടെ മാധ്യമ മേഖലയെന്നാല്‍ അത് അഹമ്മദ് മാഷായിരുന്നുവെന്നും കേരള പത്ര പ്രവര്‍ത്തക സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗ്ഗീസ് പ്രസ്താവിച്ചു.

ഒരു പത്ര പ്രവര്‍ത്തകനെന്ന നിലയില്‍ മാഷിനെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തിന്റെ പ്രിയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയ ജനകീയ പത്രപ്രവര്‍ത്തകനായിരുന്നു. കെ.എം അഹമ്മദ് മാഷെന്ന് വര്‍ഗ്ഗീസ് കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ഓപ്പണ്‍ ഫോറം തെരുവത്ത് മുനിസിപ്പല്‍ ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച കെ.എം അഹമ്മദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. 

ഓപ്പണ്‍ ഫോറം പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.എം മുനീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അഡ്വ. പി.വി ജയരാജന്‍, പി.എസ് ഹമീദ്, സി.എല്‍. ഹമീദ്, ടി.എ ഷാഫി, മുജീബ് അഹമ്മദ് പ്രസംഗിച്ചു. മുജീബ് തളങ്കര, അബ്ബാസ് ബീഗം, ഷാഫി.എ നെല്ലിക്കുന്ന്, ശരീഫ് മധൂര്‍, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ബദിയഡുക്ക, എ.എം. ഫിറോസ്, എ.എ ശരീഫ് സാഹിബ്, സഅദ് ബാങ്കോട്, ഹാരിസ് കെ.എം, എ.എസ് ശംസുദ്ദീന്‍, പി.എ മുസ്താഖ്, മമ്മു ചാല, സഹീര്‍ ആസിഫ്, എം. ഖമറുദ്ദീന്‍, സിദ്ദീഖ് ചക്കര, എരിയാല്‍ ശരീഫ്, അബ്ദുല്ല പടിഞ്ഞാര്‍, ശരീഫ് ജാല്‍സൂര്‍, ഹാരിസ് പടഌ റഫീഖ് കോളോട്ട്, ഷാഫി ടി.എച്ച്, കെ.ജി റസാഖ്, ശിഹാബ് ബാങ്കോട്, ടി.പി അനീസ്, താജുദ്ദീന്‍ ബാങ്കോട് സംബന്ധിച്ചു. മൊയ്തീന്‍ കൊല്ലമ്പാടി നന്ദി പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.