Latest News

റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്:[www.malabarflash.com] ജനുവരി നാല് മുതല്‍ കാസര്‍കോട് ഗവ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി രാമചന്ദ്രന് നല്‍കിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

കാസര്‍കോട് ഡി.ഇ.ഒ . ഇ വേണുഗോപാലന്‍, കലോത്സവപബ്ലിസിറ്റി കണ്‍വീനര്‍ കെ.എസ്.നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ പി.നാരായണന്‍, ലോഗോ രൂപകല്പന ചെയ്ത ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌ക്കൂള്‍ ചിത്രകലാ അധ്യാപകന്‍ രവി പിലിക്കോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എം. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു. 

മുത്തുക്കുടയ്ക്ക് കീഴില്‍ കഥകളി, യക്ഷഗാനം എന്നീ കലാരൂപങ്ങളും പെരുമ്പറ, വീണ,കൊമ്പ് എന്നിവയോടൊപ്പം ബേക്കല്‍ കോട്ടയും ആലേഖനം ചെയ്താണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.