കാഞ്ഞങ്ങാട്:[www.malabarflash.com] കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സബ് കലക്ടറായി ചുമതലയേറ്റ ജോഷി മൃണ്‍മയി ശശാങ്കിന്റെ ഏടിഎം അക്കൗണ്ടില്‍ നിന്ന് 24,999 രൂപ തട്ടി. വളരെ തന്ത്രപൂര്‍വ്വമായിരുന്നു പണം തട്ടിയെടുത്തത്.
കൂടുതല്‍ അന്വേഷണത്തിനും ഏടിഎം അക്കൗണ്ട് തടസം നീക്കുന്നതിനും സബ് കലക്ടറോട് ഏടിഎം കാര്‍ഡിന്റെ നമ്പറും പാസ്‌വേര്‍ഡും അജ്ഞാതന്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അധികം സമയം കഴിയാതെ തന്നെ ആദ്യ ഘട്ടത്തില്‍ 4999 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും സബ് കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി ഇവരുടെ മൊബൈല്‍ ഫോണിലേക്ക് മെസേജ് വന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി സബ് കലക്ടര്‍ക്ക് ബോധ്യം വന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ തന്റെ ഏടിഎം അക്കൗണ്ട് ബ്ലോക്കായതിനെത്തുടര്‍ന്ന് ഡിസംബര്‍ 8ന് സബ് കലക്ടര്‍ ഡബ്ല്യുഡബ്ല്യുഡബ്ല്യു.കംപ്ലേയ്ന്റ് ബോര്‍ഡ് എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ വഴി പരാതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം 9911031445 എന്ന മൊബൈല്‍ നമ്പറില്‍ നിന്ന് അജ്ഞാതന്‍ സബ് കലക്ടറെ വിളിക്കുകയും കംപ്ലേയ്ന്റ് ബോര്‍ഡ് പ്രതിനിധിയാണെന്നും പരാതി ലഭിച്ചുവെന്നും അറിയിക്കുകയും ചെയ്തു.
കൂടുതല്‍ അന്വേഷണത്തിനും ഏടിഎം അക്കൗണ്ട് തടസം നീക്കുന്നതിനും സബ് കലക്ടറോട് ഏടിഎം കാര്‍ഡിന്റെ നമ്പറും പാസ്‌വേര്‍ഡും അജ്ഞാതന്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അധികം സമയം കഴിയാതെ തന്നെ ആദ്യ ഘട്ടത്തില്‍ 4999 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും സബ് കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി ഇവരുടെ മൊബൈല്‍ ഫോണിലേക്ക് മെസേജ് വന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി സബ് കലക്ടര്‍ക്ക് ബോധ്യം വന്നത്.
ഇവരുടെ പരാതിയനുസരിച്ച് ഇവരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അജ്ഞാതന്റെ ടെലിഫോണ്‍ വിലാസം കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. പ്രേമന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ബിജുലാല്‍, എസ്.ഐ ടി.കെ.മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് സബ് കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് ചുമതലയേറ്റത്. എറണാകുളം അസി. കലക്ടറായും കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രാലയത്തില്‍ അസി. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment