Latest News

മുന്‍ പഞ്ചായത്തംഗവും ഭര്‍ത്താവും വീടിനകത്തു തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍:[www.malabarflash.com] മുന്‍ പഞ്ചായത്തംഗത്തേയും ഭര്‍ത്താവിനേയും വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് കരിപ്പാല്‍ പോസ്റ്റ് ഓഫീസിനു സമീപം മുന്‍ പഞ്ചായത്തംഗം തിമിരി ആലോറമ്പന്‍ വീട്ടില്‍ ഇന്ദിര (55), ഭര്‍ത്താവ് എടത്തില്‍വീട്ടില്‍ ജനാര്‍ദനന്‍ (60) എന്നിവരാണു മരിച്ചത്.

വെളളിയാഴ്ച പുലര്‍ച്ചെ ആറോടെയാണു ഇരുവരുടേയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത മുറികളിലായാണു മൃതദേഹങ്ങള്‍.
എരമം-കുറ്റൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡായ കരിപ്പാലിലെ കോണ്‍ഗ്രസ് മുന്‍ പഞ്ചായത്തംഗമായിരുന്നു ഇന്ദിര. വെളളിയാഴ്ച രാവിലെ പ്രഭാതസവാരിയ്ക്കു പോകുന്നതിനിടെ ജനാര്‍ദനന്റെ വീട്ടിലെത്തിയ അനുജന്‍ പുരുഷുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
വീട് അടച്ചിട്ടിരിക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

മൂന്നു പെണ്‍മക്കളെയും വ്യാഴാഴ്ച മാതാപിതാക്കള്‍ വീട്ടിലേക്കു വിളിച്ചുവരുത്തിയതായി ബന്ധുക്കള്‍ പറയുന്നു. നിരവധി കടബാധ്യതകള്‍ ഉള്ളതിനാലാണ് ആത്മഹത്യയെന്നാണു നിഗമനം. 

പെരുമ്പടവ് ടൗണിലെ ഓട്ടോ ഡ്രൈവറാണ് ജനാര്‍ദനന്‍. മക്കള്‍: ഷൈലജ, ഷൈനി, ഷൈമ. മരുമക്കള്‍: സുകുമാരന്‍ (പുത്തൂര്‍), മനോജ് (നടുവില്‍).






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.