നീലേശ്വരം:[www.malabarflash.com] കബഡി താരം ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. കാര്യങ്കോട് ജി സന്തോഷാണ് രാവിലെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മുള്ളന്‍ വളപ്പില്‍ ഗോപാലകൃഷ്ണന്‍ -ചെമ്പരത്തി ദമ്പതികളുടെ മകനാണ്. കോണ്‍ക്രീറ്റ് ജോലീക്കാരനാണ്.
ഭാര്യ: രഞ്ജുഷ (കൊളവയല്‍), മക്കള്‍: സയന, ശിവാനി(ഇരുവരും സെന്റ് ആന്റ് യു പു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളാണ്).സഹോദരി പരേതയായ ശോഭ. 1990-2000 വര്‍ഷങ്ങളിലെ റെഡ്സ്റ്റാര്‍ കാര്യങ്കോട്ടിന്റെ കബഡി താരമായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment