തിരുവനന്തപുരം:[www.malabarflash.com] കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജങ്ഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥി ആയിരുന്നു. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.ബാബു ആധ്യക്ഷ്യം വഹിച്ചു.
വിഴിഞ്ഞത്തിന് കബോട്ടാഷ് ഇളവ് നല്‍കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. 15 ദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുമെന്നും 66 ബൈപ്പാസുകളുടെ നിര്‍മ്മാണത്തിന് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എക്സ്പ്രസ്സ ഹൈവേ അടക്കമുള്ള പദ്ധതികള്‍ക്ക് തടസമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് പരിഹാരം കണ്ടെത്തണം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തിരഞ്ഞെടുപ്പില്‍ മാത്രമാണ് മത്സരം. തിരഞ്ഞെടുപ്പിനുശേഷം വികസനത്തിനായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ത്യാഗം സഹിച്ച പ്രദേശത്തെ ജനങ്ങളെ ഓര്‍ത്തെങ്കിലും തുറമുഖത്തിനുവേണ്ടി ഒന്നിച്ച് നില്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കിടപ്പാടവും തൊഴിലവസരവും നഷ്ടപ്പെട്ടവരുടെ ത്യാഗത്തിന് മുന്നില്‍ മറ്റുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒന്നുമല്ല. 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇനിയും കാത്തിരിക്കാന്‍ വയ്യ.
നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഗൗതം അദാനി ഉറപ്പ് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തിന് കബോട്ടാഷ് ഇളവ് പ്രഖ്യാപിച്ച കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ ഡ്രജ്ജിങ് പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങുമെന്ന് ഗൗതം അദാനി പറഞ്ഞു. സംസ്ഥാനത്തിന്റെ ആരോഗ്യ - വിദ്യാഭ്യാസ രംഗത്ത് 35 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റും. പത്ത് വര്‍ഷത്തിനകം തുറമുഖത്തിന്റെ കാര്യക്ഷമത മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. വിഴിഞ്ഞം തുറമുഖംമൂലം പ്രദേശത്തെ ജനങ്ങള്‍ക്കോ കേരളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ല. പുതിയ ഫിഷിങ് ഹാര്‍ബര്‍ വരുന്നതോടെ മത്സ്യബന്ധന തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി നാലരവര്‍ഷം കഷ്ടപ്പെട്ടതിനാലാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചും ചടങ്ങിന് അധ്യക്ഷത വഹിക്കാന്‍ എത്തിയതെന്ന് തുറമുഖമന്ത്രി കെ.ബാബു പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയും മകനും അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയും ഉള്‍െപ്പടെ അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ കഴിഞ്ഞ ദിവസംതന്നെ തലസ്ഥാനത്തെത്തിയിരുന്നു. രാജഭരണകാലത്ത് വിഭാവനംചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. അദാനി പോര്‍ട്സിന് 40 വര്‍ഷത്തേക്ക് തുറമുഖം നിര്മിച്ചുനടത്താനാണ് കരാര്‍.
ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും മറ്റു മന്ത്രിമാരും പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാല്‍, അദ്ദേഹവും പങ്കെടുത്തില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment