കാസര്‍കോട്: [www.malabarflash.com]കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കെ.എം അഹമ്മദ് സ്മാരക മാധ്യമഅവാര്‍ഡിന് മാതൃഭൂമി ന്യൂസ് കാസര്‍കോട് ബ്യൂറോവിലെ ക്യാമറമാന്‍ ഷാജു ചന്തപ്പുര തിരഞ്ഞെടുക്കപ്പെട്ടു. ശില്‍പവും പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. 16ന് നടക്കുന്ന കെ.എം.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കും.
എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച മണ്ണില്‍ വര്‍ഷങ്ങള്‍ക്കുശേഷം മുളപൊട്ടിയ ജീവന്റെ തുടിപ്പുകള്‍ ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഷാജു പ്രകടിപ്പിച്ച മികവിനാണ് അംഗീകാരം. പ്രകൃതിയുടെയും ജീവന്റെയും തുടിപ്പുകള്‍, സൂക്ഷ്മമായി അവയുടെ ഭാവപരിസരത്തില്‍ പകര്‍ത്തി തരുവാന്‍ ഷാജുവിന് കഴിഞ്ഞു. തേനീച്ചകളുടെ സാന്നിധ്യം ശാസ്ത്രബോധത്തോടെ ചിത്രീകരിക്കുവാനും ഷാജുവിന് സാധിച്ചു. ഷാജുവിന്റെ കടലാമകളുടെ വാര്‍ത്താചിത്രീകരണവും മികച്ച നിലയിലാണെന്നും കലാമകളുടെ സമീപ ദൃശ്യകാഴ്ച ശ്രദ്ധേയമാണെന്നും ജൂറി വിലയിരുത്തി.
2013ലെ മികച്ച കാമറാമാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമപുരസ്‌കാരവും ഷാജു നേടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയിലെ കണ്ണംകുളത്ത് ഗോവിന്ദന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ:അശ്വതി. മകന്‍:കാശിനാഥന്‍. ഏഷ്യനെറ്റ് ക്യാമറമാന്‍ സോളമന്റാഫേലിന്റെ മുളക് തറകുടിയിലെ ആദിവാസി ജീവിതം, ദേശനാപക്ഷികളെക്കുറിച്ച് തയ്യാറാക്കിയ ദേശാനടനക്കളം എന്നിവയുടെ ദൃശ്യാവിഷ്‌ക്കാരം പ്രത്യേകപരാമര്‍ശം നേടി. പ്രൊഫ.എം.എ.റഹ്മാന്‍, പ്രൊഫ.കെ.പി.ജയരാജന്‍, ജി.ബി.വല്‍സന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment