കാസര്‍കോട്:[www.malabarflash.com] ദേളി ജാമിഅ സഅദിയ്യ അറബിയ്യ സൗദി അറേബ്യ ഖമീശ് മുശൈഥ് ഒര്‍ഗനൈസറും എസ്.എസ് എഫ് മുന്‍ പുത്തിഗെ പഞ്ചായതത് പ്രസിഡന്റുമായിരുന്ന റഫീഖ് സഅദി കട്ടത്തടക്ക (36) സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് ഹൃദയ സംതംഭനം മൂലം നിര്യാതനായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് ശ്രമം നടത്തി വരുന്നു.
നാട്ടില്‍ വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനം ചെയ്തിരുന്ന റഫീഖ് സഅദി ഒന്നര വര്‍ഷം മുമ്പാണ് സഅദിയ്യയുടെ ഒര്‍ഗനസറായി സൗദിയിലെത്തിയത്. നാട്ടില്‍ മുഹിമ്മാത്ത്, സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
കട്ടത്തടക്ക പഞ്ചിക്കൊടി മുഹമ്മദിന്റെയും കുഞ്ഞലീമയുടെയും മകനാമ്. ഭാര്യ സക്കീന കളത്തൂര്‍. മക്കള്‍ ഉമൈര്‍ (പുത്തിഗെ എ.ജെ.ബി.എസ് സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥി) ഉവൈസ് (രണ്ട് വയസ്സ്)
സഹോദരങ്ങല്‍ അബ്ദുല്ല പഞ്ചിക്കൊടി, യൂസുഫ് മുസ്ലിയാര്‍ കട്ടത്തട്ക്ക് (ദമാം), ശാദുലി (സൗദി), അശ്‌റഫ് പഞ്ചിക്കൊടി, ആയിശ, മറിയുമ്മ
മരണ വിവരമറിഞ്ഞ് നിരവധിയാളുകള്‍ കട്ടത്തടക്കയിലെ വീട്ടിലെത്തി അനുശോചിച്ചു.
ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റ്‌ക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സഅദിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദു രഹ്മാന്‍ മുസ്ലിയാര്‍ അനുശോചനമറിയിച്ചു.
ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റ്‌ക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സഅദിയ്യ പ്രിന്‍സിപ്പല്‍ എ.കെ അബ്ദു രഹ്മാന്‍ മുസ്ലിയാര്‍ അനുശോചനമറിയിച്ചു.
സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ പാനൂര്‍, സഅദിയ്യ വര്‍ക്കിങ്് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് പ്രധാന മുദരിസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി, പാറപ്പളളി ഇസ്മാഇല്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കലത്തൂര്‍, എ.എ കയ്യംകൂടല്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment