Latest News

പയ്യന്നൂര്‍ ഹക്കീം വധം: സി.ബി.ഐ, എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

കൊച്ചി:[www.malabarflash.com] കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ പയ്യന്നൂര്‍ തെക്കെ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി ജോസ് മോഹനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയത്.

പ്രതികളെ ആരെയും കണ്ടത്തൊതെയുള്ള പൊലീസിന്‍െറ എഫ്.ഐ.ആര്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്‍െറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. ഹക്കീമിന്‍െറ ഫോണിന്‍െറ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയ നിലയില്‍ ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കണ്ടത്തെിയിരുന്നു. 

 മദ്റസക്ക് തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന നിലയിലാണ് ഇവിടത്തെ അധ്യാപകര്‍ മൃതദേഹം കണ്ടത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് കൈമാറിയത്.
കുറ്റക്കാരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പയ്യന്നൂരില്‍ ഹര്‍ത്താലും സമരസമിതി സത്യഗ്രഹവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഹക്കീമിന്‍െറ ഭാര്യ സീനത്തും സംയുക്ത സമരസമിതിക്കുവേണ്ടി ടി. പുരുഷോത്തമനുമാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണത്തിന് തുടക്കം കുറിച്ച് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് സംഘം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.