കണ്ണൂര്‍:[www.malabarflash.com] അന്യസംസ്ഥാന തൊഴിലാളിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി രവീന്ദ്രബാല(23)യെയാണ് പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
പള്ളിക്കുന്നിലെ പ്രേമരാജന്റെ കീഴില്‍ റൂഫിംഗ് ഷീറ്റ് വര്‍ക്ക് ചെയ്യുന്ന രതീന്ദ്രബാല കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്. ഇയാളുടെ നാട്ടുകാരായ മറ്റു സഹപ്രവര്‍ത്തകരോടൊപ്പമാണ് പള്ളിക്കുന്ന് വാടക വീട്ടില്‍ താമസിക്കുന്നത്. ചൊവ്വാഴ്ച കാലത്താണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പറയില്‍ കഴുത്തിന് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രക്തം തളംകെട്ടി നില്‍ക്കുന്നുണ്ട്. സമീപത്ത് നിന്ന് ചെറിയ പിച്ചാത്തി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിച്ചുവരികയാണ്.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി. രവീന്ദ്രയോടൊപ്പം തമസിക്കുന്ന രണ്ട് ബംഗാളി സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബംഗാളിലെ രാമകൃഷ്ണ ബാലയുടെ മകനാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment