കാഞ്ഞങ്ങാട്:[www.malabarflash.com] നവവധുവിനെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ബട്ടറംപാടിയിലെ നാരായണന്റെ മകള്‍ വീണ(32)യെയാണ് ഭര്‍ത്താവ് രാവണീശ്വരം കളരിക്കാലിലെ സുരേഷിന്റെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കല്ലുകെട്ട് തൊഴിലാളിയായ സുരേഷ് 2015 നവംബര്‍ 29 നാണ് വീണയെ വിവാഹം ചെയ്തത്. വിവാഹ ശേഷം സുരേഷ് വീണയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. വീണയെ സ്വന്തംവീട്ടിലേക്ക് പോകാന്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴൊക്കെ വീണയെ സുരേഷ് മര്‍ദ്ദിക്കാറുണ്ടെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഭര്‍തൃ വീട്ടിലെ പീഡനം സഹിക്കാനാകുന്നില്ലെന്നും തന്നെ എത്രയും വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും വീണ സഹോദരന്‍ നവീനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നവീനും സുഹൃത്തും തിങ്കളാഴ്ച ഉച്ചയോടെ സുരേഷിന്റെ കളരിക്കാലിലെ വീട്ടിലെത്തി. എന്നാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നി നവീനും സുഹൃത്തും സുരേഷിനെ ഫോണില്‍ വിളിച്ച് വരുത്തി.
തുടര്‍ന്ന് അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് വീണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് വീണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാരും ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തി. മറ്റൊരു സഹോദരന്‍ പ്രവീണിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് സുരേഷ് പതിവ് പോലെ ജോലിക്കും ഭര്‍തൃ മാതാവ് മത്സ്യം വാങ്ങാനും പോയ സമയത്ത് വീട്ടില്‍ വീണ ഒറ്റക്കായിരുന്നു. രാവിലെ 11 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് വീണ തൂങ്ങി മരിച്ചതെന്നാണ് സംശയിക്കുന്നത്.
യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കുമെന്നും പോലീസ് പറഞ്ഞു. ദേവിയാണ് മരണപ്പെട്ട വീണയുടെ മാതാവ്. മറ്റു സഹോദരങ്ങള്‍: അനിത, നിത്തുന്‍, ദിവ്യ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment