കണ്ണൂര്‍:[www.malabarflash.com] സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ജൂലൈയില്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ സമയത്ത് പരിയാരം മെഡിക്കല്‍ കോളജില്‍ ഹൃദയ സംബന്ധമായ ചികില്‍സ ജയരാജന്‍ തേടിയിരുന്നു.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് വിധി പ്രസ്താവിച്ചത്. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യതവണയും കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നത്.
ആര്‍എസ്എസ് നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്ത് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് വീണ്ടും സിബിഐ നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment