കാസര്‍കോട്:[www.malabarflash.com] സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിന് സ്വീകരണം നല്‍കി. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ് മദലി, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ആസിഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ടീം അംഗങ്ങളെയും, കോച്ച്, മാനേജര്‍ എന്നിവരെയും സ്വീകരിച്ചത്.
ഏറനാട് എക്‌സ്പ്രസിലാണ് ഇവര്‍ കാസര്‍കോടെത്തിയത്. ഇതേ ട്രെയിനില്‍ കാസര്‍കോട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ടീം അംഗങ്ങളെ അഭിനന്ദിച്ചു.
എ പ്രവീണിന്റെ നേതൃത്വത്തില്‍ വി.വി പ്രതീഷ് (ഗോള്‍ കീപ്പര്‍), ബി.കെ അനഘ്, കെ. നൗഫല്‍, എം. നജേഷ്, ശ്രീരാഗ്, കെ. അബ്ദുല്‍ രിഫായി, കെ. രാഗേഷ്, ടി. രാഹുല്‍ (ബാക്ക്), കെ.വി റെജിന്‍, വി.പി ജാബിര്‍, എം. സജേഷ്, ഇ.ഡി ആഷിഖ്, എം.പി സുധീഷ് (ഹാഫ്), കെ. കിരണ്‍ കുമാര്‍, കെ.എ മഷ്ഹൂദ്, എം. ഷിജു (ഫോര്‍വേഡ്) എന്നിവരാണ് ജില്ലാ ടീമിന് വേണ്ടി ബൂട്ടണിഞ്ഞത്. ടി. ബാലകൃഷ്ണനാണ് ടീമിന് പരിശീലനം നല്‍കിയത്. കെ.എം ഹാരിസായിരുന്നു ടീം മാനേജര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment