കൊച്ചി:[www.malabarflash.com]ബാര്‍ കോഴ ആരോപണം നേരിടുന്ന എക്‌സൈസ്-തുറമുഖ മന്ത്രി കെ. ബാബു രാജിവച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു മുഖ്യമന്ത്രിക്കു രാജിക്കത്ത് കൈമാറി.
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ. ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജി. കോടതി പരാമര്‍ശത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം. മാണി നേരത്തേ രാജിവച്ചിരുന്നു.
സിപിഎം നേതാക്കള്‍ ബാറുടമകളുമായി ചേര്‍ന്നു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് രാജിക്കത്തു കൈമാറിയ ശേഷം കെ. ബാബു എറണാകുളം പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളോടു പറഞ്ഞു. കോടതിവിധി അസാധാരണമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകും. ആരുടെയും സമ്മര്‍ദംകൊണ്ടല്ല രാജി.
സര്‍ക്കാരിന്റെ മദ്യനയം മൂലം നഷ്ടമുണ്ടായ ബാറുടമകള്‍ സിപിഎമ്മുമായി ചേര്‍ന്നു തനിക്കെതിരേ ഗൂഢാലോചന നടത്തി. വി. ശിവന്‍കുട്ടി എംഎല്‍എയുടെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിഞ്ഞ ഡിസംബര്‍ 15നു വൈകുന്നേരം ഏഴിന് ബാറുടമകള്‍ നടത്തിയ ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. ഇരുനേതാക്കളുടെയും ഈ സമയത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മാന്യതയുടെ പേരിലാണ് ഇവരുടെ പേരുകള്‍ ഇതുവരെ താന്‍ വെളിപ്പെടുത്താതിരുന്നത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്- കെ. ബാബു പറഞ്ഞു.
തനിക്കെതിരേ കോടതിയുടെ ഭാഗത്തുനിന്നു ഗുരുതരമായ പരാമര്‍ശമുണ്ടായാല്‍ സാങ്കേതികത്വം പറഞ്ഞു മന്ത്രിസ്ഥാനത്തിരിക്കില്ലെന്നു നേരത്തേ താന്‍ പറഞ്ഞിരുന്നു. ഈ നിമിഷം വരെ തനിക്കെതിരേ ഒരു കേസും എഫ്‌ഐആറും നിലവിലില്ല. വിധിപ്പകര്‍പ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ ധാര്‍മികതയുടെ പേരിലാണു രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്.
കോടതിവിധി അസാധാരണമാണ്. ചക്കിട്ടപാറ ഭൂമി ഇടപാട് കേസിലും എല്‍ഡിഎഫ് സര്‍ക്കാരിലെ ധനകാര്യമന്ത്രിയുള്‍പ്പെട്ട കേസിലും തെളിവുകളുണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്ന വിജിലന്‍സ് കോടതി, ബാര്‍ കോഴ ആരോപണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും തനിക്കെതിരേ നടപടി സ്വീകരിച്ചതു ധാര്‍മികതയുടെ അടിസ്ഥാനത്തിലല്ലെന്നു ബാബു പറഞ്ഞു.

കേസില്‍ നിലപാടറിയിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനു കാത്തുനില്‍ക്കാതെയാണു കോടതിയുടെ നടപടി. ശനിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ നേരത്തേയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടല്ലാതെ മറ്റൊന്നും കോടതിയുടെ പക്കലില്ല.
താന്‍ 50 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണമുന്നയിച്ച ബാറുടമ ഇത് എന്നാണു നല്‍കിയതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആരോപണമുന്നയിച്ചയാള്‍ വിജിലന്‍സിനു മൊഴി കൊടുക്കുമ്പോഴും മജിസ്‌ട്രേറ്റിനു രഹസ്യമൊഴി നല്‍കുമ്പോഴും തനിക്കെതിരേ തെളിവുകളൊന്നും നല്‍കിയില്ല.

2013 ഫെബ്രുവരി രണ്ടിനു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതില്‍ അസാധാരണമായി ഒന്നുമില്ല. അബ്കാരിനയം സംബന്ധിച്ചായിരുന്നു ചര്‍ച്ച. മുമ്പും എക്‌സൈസ് മന്ത്രിമാര്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോപണമുന്നയിക്കുന്നതു രണ്ടു വര്‍ഷത്തിനു ശേഷമാണ്. മദ്യനയം മൂലം കോടിക്കണക്കിനു രൂപ നഷ്ടമുണ്ടായ വ്യക്തിയാണു തനിക്കെതിരേ ആരോപണം ഉന്നയിച്ചത്.
49 വര്‍ഷം പൊതുപ്രവര്‍ത്തകനായും 25 വര്‍ഷം എംഎല്‍എയായും പ്രവര്‍ത്തിച്ച താന്‍ ഇന്നുവരെ ധാര്‍മികത കൈവിട്ടിട്ടില്ലെന്നും. ആരില്‍നിന്നും അര്‍ഹതയില്ലാത്ത ഒരു സൗജന്യവും സ്വീകരിച്ചിട്ടില്ലെന്നും ബാബു പറഞ്ഞു. മന്ത്രിസ്ഥാനമാണു പൊതുപ്രവര്‍ത്തകന്റെ ഏറ്റവും വലിയ കാര്യമെന്നു കരുതിയിട്ടില്ല. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാകും. സത്യം പുറത്തുവരും. രാജി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്നും ബാബു പറഞ്ഞു.
മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ തയാറാണോ എന്നു സിപിഎം വ്യക്തമാക്കണം. ബാറുകള്‍ തുറക്കാമെന്നു സിപിഎം നേതൃത്വം ബാറുടമകളുമായി ധാരണയിലെത്തിയിട്ടുണെ്ടന്നും ബാബു ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment