കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന 'പാവാട'യുടെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ജോയ് സോങ്ങ്' എന്ന പേരില്‍ ശ്രദ്ധേയമായ 'കുരുത്തക്കേടിന്റെ കൂടാണേ' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജയസൂര്യയാണ്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് എബി ടോം സിറിയക്ക് ഈണം പകര്‍ന്നിരിക്കുന്നു.
ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച 'പാവാട'യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസുമാണ്. പൃഥ്വിരാജ് സുകുമാരന്‍, മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരുമാണ്. Muzik247 നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശത്തിനെത്തിക്കുന്നു. ജനുവരി 15നാണ് റിലീസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment