കാസര്‍കോട്:[www.malabarflash.com] ബസിറങ്ങി നടന്നുപോവുകയായിരുന്ന തൃശൂര്‍ സ്വദേശിയുടെ ഒന്നേകാല്‍ കിലോ സ്വര്‍ണ കൊള്ളയടിച്ചു. ചൊവ്വാഴ്ച രാത്രി 6.45ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളിന് സമീപത്താണ് സംഭവം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തൃശൂര്‍ സ്വദേശിയായ ആഭരണ വിതരണക്കാരന്‍ ടോണി (48)യുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗാണ് കവര്‍ന്നത്. ചാര നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘാണ് ഇതിന് പിന്നിലെന്നാണ് പൊലിസിന് ലഭിച്ച വിവരം.
കാറില്‍ നിന്ന് ചാടിയിറങ്ങിയ യുവാവ് ബാഗ് തട്ടിപ്പറിച്ച് കാറിലേക്ക് തന്നെ ഓടിക്കയറുകയായിരുന്നു. ഏറെ നേരം പ്രതിരോധിച്ചെങ്കിലും ടോണിക്ക് പിടിച്ചുനില്‍ക്കാനായില്ല. കാറിന് കുറുകെ നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും അമിതവേഗതയില്‍ കാര്‍ ഓടിച്ചുപോയി. തലനാരിഴക്കാണ് ടോണി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഘത്തെ കുറിച്ച് പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment