Latest News

അടൂര്‍ പീഡനം: പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട:[www.malabarflash.com] അടൂരില്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തിലെ ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശുചിമുറിയില്‍ കയറി ഒരു മണിക്കൂറോളം പിന്നിട്ടിട്ടും പെണ്‍കുട്ടി പുറത്തിറാങ്ങത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അന്തോവാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു.

കേസിനെ തുടര്‍ന്ന്‌ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷയെ കരുതി കുട്ടിയെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ സാധിക്കാത്തതിലുള്ള മനപ്രയാസത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പോലീസ് അറിയിച്ചു.

9, 10 ക്ലാസുകളില്‍ പഠിക്കുന്ന അടൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവിലെത്തിച്ച് 11ല്‍ അധികം പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഡിസംബര്‍ 4, 5 തീയതികളിലായി നടന്ന പീഡനവിവരം കുട്ടികള്‍ ക്ലാസിലിരുന്നു സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടഅധ്യാപകര്‍ കുട്ടികളോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്.

തുടര്‍ന്ന് അധ്യാപകരാണ് പൊലീസിലും, ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്. നീതികിട്ടുന്നില്ലെന്ന് കാണിച്ച് ഇരയായ ഒരു പെണ്‍കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു. കേസില്‍ ഉത്തരവാദിത്തക്കുറവ് കാണിച്ചതായി കാട്ടി പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ്തികുമാറിനെ സ്ഥലം മാറ്റിയിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.