തൃശ്ശൂര്‍:[www.malabarflash.com] സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെ ജീവപര്യന്തം തടവിനും 80 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്.
കൊലപാതകം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരം നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കുറ്റക്കാരനാണെന്ന് കോടതി വിധിച്ചശേഷം നല്‍കേണ്ട ശിക്ഷ സംബന്ധിച്ചും കോടതിയില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. വധശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു വാദിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സമൂഹമനസ്സിനെ വേദനിപ്പിച്ച സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പ്രേരണയോ ആസൂത്രണമോ തെളിയിക്കാനായില്ലെന്ന വാദം ഉയര്‍ത്തിയാണ് പ്രതിഭാഗം ഇതിനെ പ്രതിരോധിച്ചത്. ചന്ദ്രബോസിന്റെ കുടുംബത്തിന് നിഷാം അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.
79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. 2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ചന്ദ്രബോസിനുനേരെ അക്രമം നടക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫിബ്രവരി 16ന് ചന്ദ്രബോസ് അമല ആസ്?പത്രിയില്‍ മരിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്റ്റിലായ നിസാമിനെ രക്ഷിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമായിരുന്നു.
ബെംഗളൂരുവിലെ തെളിവെടുപ്പും പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിഷാമുമായി നടത്തിയ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയും പോലീസിനെ സംശയത്തിന്റെ നിഴലിലാക്കി. സംഭവസമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതും 19 ദിവസത്തെ ചികിത്സയ്ക്കിടയില്‍ മൊഴിയെടുക്കാതിരുന്നതും ആശങ്ക വര്‍ദ്ധിപ്പിച്ചു.
കമ്മീഷണറായി ആര്‍. നിശാന്തിനി വന്ന ശേഷമാണ് അന്വേഷണം ശരിയായ രീതിയില്‍ നീങ്ങിത്തുടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ഉദയഭാനുകൂടി എത്തിയതോടെ നടപടികള്‍ വേഗത്തിലായി. ഏപ്രില്‍ നാലിനാണ് കുന്നംകുളം കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊലപാതകക്കുറ്റമായതിനാല്‍ പിന്നീടത് ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment