Latest News

മലയാളി യുവതിയേയും കാമുകനേയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് പിടികൂടി

കുവൈറ്റ് സിറ്റി:[www.malabarflash.com] കുവൈറ്റിലെ സാല്‍മിയയില്‍ പ്രവാസിയുടെ ഭാര്യയായ ഇന്ത്യക്കാരിയെയും കാമുകന്‍ ബംഗ്ലാദേശി യുവാവിനേയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. അവിചാരിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കിടപ്പറയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇതോടെ ഇരുവരെയും പുറത്തിറങ്ങാനോ രക്ഷപെടാനോ അനുവദിക്കാതെ ഭര്‍ത്താവ് തെളിവിനായി അയല്‍വാസിയെ വിളിച്ചു വരുത്തി രംഗം കാണിച്ചുകൊടുത്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോഴും വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ഇടയ്ക്ക് വസ്ത്രങ്ങള്‍ അണിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് വിലക്കി. വിശേഷങ്ങള്‍ ഒക്കെ പോലീസ് പച്ചയായിതന്നെ അറിയട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തായാലും അവസരം കിട്ടിയപ്പോള്‍ പ്രണയം ആഘോഷിക്കാന്‍ മുറിയില്‍ കയറിയ കാമുകനും കാമുകിയും ഇപ്പോള്‍ ജയിലില്‍ സുഖവാസത്തിലാണ്. കുവൈറ്റിലെ നിയമ പ്രകാരം അവിഹിത വേഴ്ച ഗുരുതരമായ കുറ്റകൃത്യമാണ്.

കുവൈറ്റിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവായ യുവാവ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നാണ് അറിയുന്നത്. വിവാഹശേഷം ഭാര്യയേയും കുവൈറ്റിലേക്ക് കൊണ്ടുവന്ന ഇയാള്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി സാല്‍മിയയില്‍ ആണ് താമസം.

സാധാരണയായി കുവൈറ്റ് സമയം രാവിലെ 7 മണിയ്ക്ക് ജോലിയ്ക്ക് പുറപ്പെട്ടാല്‍ തിരികെ രാത്രി 8 മണിയെങ്കിലും ആകാതെ തിരികെ എത്താറില്ലത്രെ. എന്നാല്‍ അന്നേദിവസം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ ലീവിലായതിനാല്‍ പകരം ഓഫീസ് ആവശ്യത്തിനായി താന്‍ താമസിയ്ക്കുന്ന ഫ്ളാറ്റിനടുത്തുള്ള പ്രമുഖ ബാങ്കിലേക്ക് വരേണ്ടി വരികയായിരുന്നു. അപ്പോള്‍ അവിചാരിതമായി ഒന്നു ഫ്ളാറ്റിലേക്ക് കയറിയപ്പോഴാണ് ഭാര്യയേയും കാമുകനേയും കൈയ്യോടെ പിടികൂടാനായത്. 

യുവതിയോടൊപ്പം പിടികൂടിയ യുവാവിനെ നിരവധി തവണ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വരുന്നത് കണ്ടിട്ടുണ്ടെന്ന് സമീപ ഫ് ളാറ്റിലെ താമസക്കാരനും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.