പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ചൊവ്വ വൈദ്യുത സബ് സ്‌റ്റേഷനു സമീപത്തെ സമുദ്ര റസ്റ്റോറന്റിലാണ് കൊച്ചിയില്‍ നിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ഇരുമ്പ് മേല്‍ക്കൂരകൊണ്ടു നിര്‍മിച്ച റസ്റ്റോറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാബിന്‍, ഗ്ലാസ് ചുമരുകള്‍, വാഷ് ബേസിനുകള്‍, ഫ്രിഡ്ജ്, ഫര്‍ണിച്ചര്‍ എന്നിവ തകര്‍ന്ന നിലയിലാണ്. ലോറിയുടെ കാബിന് അകത്തേക്കു ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയാണ് ഡ്രൈവര്‍ക്കു പരിക്കേറ്റത്. റസ്‌റ്റോറന്റിനു മുന്നിലുള്ള വൈദ്യുത തൂണില്‍ ഇടിക്കാഞ്ഞതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
തൊഴിലാളികള്‍ റസ്റ്റോറന്റ് പൂട്ടി അല്‍പം കഴിഞ്ഞാണ് അപകടമുണ്ടായത്. ആളുകള്‍ ഇല്ലാത്ത സമയമായത് വന്‍ദുരന്തം ഒഴിവാക്കി. ലോറിയില്‍ വാതകമുണ്ടായിരുന്നില്ല. കണ്‍ട്രോള്‍ റൂം പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment