Latest News

തളങ്കര സ്വദേശിനി തൊക്കോട്ടിന് സമീപം കാറപകടത്തില്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

മംഗലാപുരം:[www.malabarflash.com] കാറപകടത്തില്‍ കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നീസയുടെ സഹോദരി മുംതാസ് (40) മരിച്ചു.

മുംതാസിന്റെ മകള്‍ ഇഷാന(12), മകന്റെ പ്രതിശ്രുത വധു ഷിഫാന(19), സഹോദരി സമീറ(36), ഷിഫാനയുടെ സഹോദരന്‍ മുഹമ്മദ് അഷ്ഫാന്‍(25) എന്നിവര്‍ക്ക് പരിക്കേറ്റു. ഷിഫാനയുടെയും സമീറയുടെയും ഇഷാനയുടെയും പരിക്ക് സാരമുള്ളതാണ്. സമീറയെയും ഇഷാനയെയും ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയരാക്കി.
ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. തളങ്കര തെരുവത്ത് ഹൊന്നമൂലയിലെ ഹുമയൂണ്‍ ഹാജിയുടെയും ഹാജിറാബിയുടെയും മകളും തൊക്കോട്ടെ യാക്കൂബിന്റെ ഭാര്യയുമാണ് മുംതാസ്. ഇവര്‍ കുടുംബസമേതം തൊക്കോട്ടിന് സമീപമാണ് താമസം. അടുത്ത് തന്നെയുള്ള ഷിഫാനയുമായി മകന്റെ വിവാഹം ഉറപ്പിച്ചിരുന്നു. 

ഷിഫാനയുടെ വീട്ടുകാര്‍ ബുധനാഴ്ച മുംതാസിനെയും കുടുംബത്തെയും ക്ഷണിക്കാന്‍ വന്നിരുന്നു. രാത്രി രണ്ട് കാറുകളിലായി ഷിഫാനയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ രണ്ട് ഡോറുകള്‍ തെറിച്ചു. കാറില്‍ നിന്ന് തെറിച്ച് വീണ മുംതാസ് തല്‍ക്ഷണം മരിച്ചു. ചിപ്ലപ്പദവ് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.
മുംതാസിന്റെ മറ്റ് സഹോദരങ്ങള്‍: അമീര്‍, അലി ഹുസൈന്‍, അമീദാബി, നജ്മുന്നീസ. മയ്യത്ത് തളങ്കരയില്‍ കൊണ്ട് വന്ന് ഖബറടക്കും.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.