Latest News

കാണാതായ ബാങ്ക് മാനേജര്‍ക്കായി അന്വേഷണം ശക്തമാക്കി

മുണ്ടക്കയം:[www.malabarflash.com] ബാങ്ക് മാനേജരെ കാണാതായിട്ടു രണ്ടു ദിവസം പിന്നിടുന്നു. മാനേജര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ്. എസ്ബിടി ബാങ്ക് കോരുത്തോട് ശാഖ മാനേജര്‍ തെലുങ്കാന ഗുണ്ടൂര്‍ സ്വദേശി ലക്ഷ്മിനാരായണ (50)നെയാണ് കാണാതായത്. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ തിരുവനന്തപുരം ചെറുവക്കല്‍ ശ്രീഹരി സുബ്രഹ്മണ്യ അയ്യര്‍ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിങ്കളാഴ്ച്ച ഉച്ചയോടെയാണു മാനേജരെ കാണാതായത്. റവന്യു റിക്കവറിയുടെ ആവശ്യത്തിലേക്കായി മുണ്ടക്കയത്തുള്ള എരുമേലി വടക്ക് വില്ലേജ് ഓഫീസില്‍ പോകണമെന്നു പറഞ്ഞാണ് ബാങ്കില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍, വൈകുന്നേരം ബാങ്ക് അടയ്ക്കുന്ന സമയത്തും തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുത്തില്ല. രാത്രി വൈകിയും മാനേജരെ കാണാതിരുന്നതോടെ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ ബാങ്ക് തുറന്നപ്പോള്‍ മാനേജറുടെ മേശപ്പുറത്തുനിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചു.

തെലുങ്കാന ഗുണ്ടൂരിലെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന വിവരമാണ് ബാങ്ക് അധികൃതര്‍ക്കു ലഭിച്ചത്. വിവരമറിഞ്ഞു ഭാര്യയും മകളും ബന്ധുക്കളും ഇന്നലെ രാവിലെ കോരുത്തോട്ടിലെ വീട്ടിലെത്തി. മുണ്ടക്കയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയെന്നു പോലീസ് പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.