Latest News

ജി.കെ.എസ്.എഫ് ''അവര്‍ക്കായ് നമുക്ക് വാങ്ങാം'' പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ആവേശം പകരും - മന്ത്രി അനില്‍കുമാര്‍

കാസര്‍കോട്:[www.malabarflash.com] നാം വാങ്ങുന്നതോടൊപ്പം മറ്റുള്ളവര്‍ക്കുകൂടി എന്തെങ്കിലും വാങ്ങുവാന്‍ ലക്ഷ്യമാക്കിയിട്ടുള്ള ''അവര്‍ക്കായ് നമുക്ക് വാങ്ങാം'' എന്ന പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുമെന്ന് ടൂറിസം വകുപ്പു മന്ത്രി എ.പി.അനില്‍കുര്‍ അഭിപ്രായപ്പെട്ടു.

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ''അവര്‍ക്കായ് നമുക്ക് വാങ്ങാം'' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജില്ലാ വ്യാപാരഭവനില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കിയത് സീസണ്‍ 9 നാണ്. 50 ലക്ഷത്തില്‍ അധികം രൂപയുടെ ധനസഹായം ''അവര്‍ക്കായ് നമുക്ക് വാങ്ങാം'' പദ്ധതിയിലൂടെ വിതരണം ചെയ്തു കഴിഞ്ഞു. 2 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന കാസര്‍ഗോഡ് ജില്ലാ വ്യപാരി വ്യവസായി ഏകോപനസമിതിയുടെ പ്രവര്‍ത്തനം കേരളത്തിനു തന്നെ മാതൃകയാക്കാവുന്നതാണ്. 

ചടങ്ങില്‍ വെച്ച് 9 എന്‍ഡോസള്‍ഫാന്‍ രോഗബാധിത കുടുംബങ്ങള്‍ക്കും ബളാംതോട് ഹയര്‍ സെക്കന്ററി പ്ലസ് 1 വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ കെ.ശ്രീനിക്കും ഈസ്റ്റ് എളേരി പഞ്ചായത്ത് കാവുംതലയിലെ തോമസ് മാത്യു റോസമ്മ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സഹായവും മലപ്പച്ചേരിയിലെ എം.എം ചാക്കോ നടത്തുന്ന ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സഹായവും മന്ത്രി വിതരണം ചെയ്തു.

കേരള വ്യാപാരി വ്യവസായിഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.അഹമ്മദ്‌ഷെരീഫ് അദ്ധ്യക്ഷം വഹിച്ചു. ജി.കെ.എസ്എഫ്.ഡയറക്ടര്‍ കെ.അനില്‍ മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ജി.കെ.എസ്എഫ് ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ സ്വാഗതവും കേരള വ്യാപാരി വ്യവസായിഏകോപനസമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.