കണ്ണൂര്‍:[www.malabarflash.com]കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവൃത്തി വളരെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും റണ്‍വെ 3400 മീറ്ററായി നിജപ്പെടുത്തുമെന്നും വിമാനത്താവളത്തിന്റെ ചുമതലയുളള ഫിഷറീസ്-തുറമുഖ വകുപ്പു മന്ത്രി കെ ബാബു പ്രസ്താവിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രവൃത്തി പുരോഗതി അവലോകനം ചെയ്ത ശേഷം റണ്‍വെ പരിസരത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണ പറക്കലിനു യോഗ്യമായ വിധത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ജനുവരി 25 നകം പൂര്‍ത്തിയാവുമെന്നു മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡി, പൊലീസ്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയവയുടെ അനുബന്ധ ഓഫീസ് സംവിധാനങ്ങളും പുരോഗതിയിലാണ്. വിമാനത്താവള പരിസരത്ത് പൊലീസ് സ്റ്റേഷന് നടപടി പൂര്‍ത്തിയായിട്ടുണ്ട്. ഔട്ട് പോസ്റ്റ് സംവിധാനത്തിനും നടപടിയായിട്ടുണ്ട്.
റണ്‍വെ പരിസരത്ത് 11 കിലോമീറ്റര്‍ ഓപ്പറേഷന്‍ റോഡ് പ്രവൃത്തി മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമവികസന വകുപ്പു മന്ത്രി കെ സി ജോസഫ്, എം ഡി ജി ചന്ദ്രമൗലി, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, പ്രൊജകട് എഞ്ചിനീയര്‍ കെ പി ജോസ്, ഫിനാന്‍സ് ഓഫീസര്‍ കെ ജയകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment