ആയിരക്കണക്കിനു പ്രവര്‍ത്തകരെ സാക്ഷിയാക്കി പ്രത്യേകം സജ്ജമാക്കിയ ഐ രാമറൈ നഗറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റും യാത്രയുടെ നായകനുമായ വി.എം. സുധീരനു പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ സ്വാഗതം പഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ.പി.അനില്‍കുമാര്‍, കെ. ബാബു, വി.എസ്. ശിവകുമാര്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എംപിമായ കെ.സി.വേണുഗോപാല്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍, പി.സി. ചാക്കോ, എ.സി. ജോസ്, വി.ഡി. സതീശന്‍, പാലോട് രവി, പന്തളം സുധാകരന്‍, പി.ടി.തോമസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, കര്‍ണാടക മന്ത്രി വിനയ്കുമാര്‍ സൊറക്കെ, എന്‍.എ. മുഹമ്മദ്, ജോണ്‍സണ്‍ ഏബ്രഹാം, കെ.പി.ധനപാലന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ, എന്‍എസ്‌യു അഖിലേന്ത്യാ പ്രസിഡന്റ് റോജി എം. ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി ഭാരവാഹികളായ സജീവ് ജോസഫ്, സതീശന്‍ പാച്ചേനി, കെ.നീലകണ്ഠന്‍, എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, എ.പി.അബ്ദുള്ളക്കുട്ടി, ആര്യാടന്‍ ഷൗക്കത്ത്, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.എം.സി. ജോസ്, പി.ഗംഗാധരന്‍നായര്‍, കെ.വെളുത്തമ്പു എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.


No comments:
Post a Comment