തൊടുപുഴ:[www.malabarflash.com] നടന്‍ ആസിഫ് അലിയുടെ വീടിന് നേരെ കല്ലേറ്. രാത്രി രണ്ട് മണിയോടെയാണ് തൊടുപുഴ ഉണ്ടന്‍പ്ലാവിലെ വസതിക്ക് നേരെ ആക്രമണം നടന്നത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് സഭവത്തിന് പിന്നിലെന്നാണ് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്തലി പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബഹളം കേട്ട് ഷൗക്കത്തലി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. അക്രമം നടക്കുമ്പോള്‍ ആസിഫ് അലിയുടെ സഹാദരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രദേശത്തെ വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ലീഗ് പ്രവര്‍ത്തകര്‍ ആസിഫിന്റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതിനാല്‍ ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് ആസിഫിന്റെ പിതാവ് ഷൗക്കത്തലി സംശയിക്കുന്നത്. ആസിഫിന്റെ പിതാവ് ഷൗക്കത്തലി സി. പി. എം പ്രവര്‍ത്തകനാണ്. നിലവില്‍ തൊടുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും തൊടുപുഴ ഹോം കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും തൊടുപുഴ ഹോം കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ് ഷൗക്കത്തലി.
ഇടക്കാലത്ത് ഷൗക്കത്തലിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് മുസ്ലീം ലീഗില്‍ പോയ ഇദ്ദേഹം 2014ല്‍ സി.പി.എമ്മില്‍ തിരിച്ചെത്തിയിരുന്നു. സി. പി. എം മുതലക്കോടം ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഷൗക്കത്തലി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment