കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ ക്യാമ്പസ് ഇന്റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി അടുത്ത ബഡ്ജറ്റില്‍ തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ മാസ്റ്റര്‍ സ്റ്റേഡിയത്തിന്റെയും മള്‍ട്ടി സ്‌പോര്‍ട്‌സ് പ്ലേ സ്‌പേയ്‌സിന്റയും ഉദ്ഘാടനവും ടെക്‌നോളജി ബിസിനിസ് ഇന്‍ക്യൂബേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയില്‍ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തിപ്പിടിച്ച് മികച്ചനേട്ടം കൈവരിക്കുന്നതിന്റെ റെക്കോര്‍ഡ് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളെക്കാള്‍ സര്‍ക്കാര്‍ പൊതുമേഖല എഞ്ചിനീയറിങ് കോളേജുകള്‍ക്ക് എല്ലാറ്റിനും നിയന്ത്രണമുണ്ട്. ഗവ: എഞ്ചിനീയറിങ് കോളേജുകളിലെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പൊതുമേഖല എഞ്ചിനീയറിങ് കോളേജുകള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തി ഗ്രാന്റ് ഇന്‍ എയ്ഡ് മാത്രമാണ് നല്‍കുന്നത്. എങ്കിലും മികച്ച നേട്ടം കൈവരിക്കുന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് അമിനെറ്റി സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സിവില്‍ എഞ്ചിനീയറിങ് സ്ട്രക്ചറല്‍ എഞ്ചിനീയറിങ് എം.ടെക് കോഴ്‌സ് കാസര്‍കോട് എല്‍.ബി.എസ് കോളേജില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് അടുത്തമാസം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ തറക്കല്ലിടും. പോളിടെക്‌നിക്ക,് എഞ്ചിനീയറിങ് കോളേജ്, മാസ് കമ്മ്യൂണിക്കേഷന്‍, അപ്ലൈഡ് സയന്‍സ് കോളേജ് എന്നിവ ഇവിടെ ഒരേ സെന്ററില്‍ ആരംഭിക്കും. തിരുവന്തപുരത്ത് നടത്തുന്ന ഗ്ലോബല്‍ എജുക്കേഷന്‍ മീറ്റ് അന്താരാഷ്ട്ര പ്രശസ്തമായ സര്‍വ്വകലാശാലകളിലെ വിദഗ്ദരുമായി സംസാരിക്കാന്‍ കേരളത്തിന് അവസരം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പി.കെ അബ്ദുറബ്ബ് പറഞ്ഞു.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി ഫാബ് ലാബ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) സോഷ്യല്‍ സര്‍വ്വീസ് ഇനീഷ്യേറ്റീവിന്റെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മഴവെള്ള സംഭരണിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എല്‍.എ മാരായ പി.ബി അബ്ദുല്‍ റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) , ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ വെള്ളിപ്പാടി, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, ന്യൂനപക്ഷ ക്ഷേമ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: എ.പി ഉഷ, അഡ്വ: കെ ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ശ്രീധരന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹരീഷ് ബി നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നായര്‍, സി.എം ജലീല്‍, സുരേഷ് പുതിയടത്ത്, ശങ്കരന്‍, സജി സെബാസ്റ്റ്യന്‍, തോമസ് ജേക്കബ്, സുകമാരന്‍, നഫീസ അഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ: കെ.എ നവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ: എ മുജീബ് സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എം സാമുവല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment