തിരുവനന്തപുരം:[www.malabarflash.com] തലസ്ഥാനനഗരിക്ക് നാണിച്ച് തലകുനിക്കാം. നഗരമധ്യത്തില്‍ അപകടത്തില്‍പ്പെട്ട വൃദ്ധന്‍, തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ വഴിയില്‍ കിടന്നത് അരമണിക്കൂര്‍. ഒടുവില്‍ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കേക്കോട്ടയില്‍ നടന്ന അപകടത്തില്‍, നടോടിയായ വൃദ്ധനാണ് മരിച്ചത്.
കാലുകള്‍ അറ്റ്, രക്തത്തില്‍ കുളിച്ച്, അരമണിക്കൂറിലധികം നേരമാണ് വൃദ്ധന്‍ വഴിയില്‍ കിടന്നത്. വഴിയിലൂടെ പോയ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ല. കണ്‍ട്രോള്‍ റൂമിന്റെ വാഹനം ഉള്‍പ്പെടെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും പോലീസിന്റെ നടപടികളും വൈകി. ഗതാഗതം നിയന്ത്രിക്കുക മാത്രമാണ് പോലീസുകാര്‍ ചെയ്തതെന്നും ആരോപണമുണ്ട്.
അരമണിക്കൂറിന് ശേഷം പോലീസ് ആംബുലന്‍സ് എത്തിയാണ് വൃദ്ധനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment