Latest News

മുസ്‌ലിം ലീഗ് കേരളയാത്ര തുടങ്ങി

മഞ്ചേശ്വരം:[www.malabarflash.com] മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് അത്യുജ്വല തുടക്കം.

സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ നടത്തുന്ന കേരളയാത്ര തുളുനാടിന്റെ ഹൃദയഭൂമികയായ മഞ്ചേശ്വരം ഹൊസങ്കടി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ വൈകിട്ട് നാലരക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഫഌഗ് ഓഫ് ചെയ്തു. 


ഫാസിസ്റ്റ് ശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ഏറെ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്ന് യാത്ര ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ മത ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പിക്കാന്‍ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമത്തിന് അറുതി വരുത്തണം. രാഷ്ട്രീയം ജന നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണം. അക്രമരാഷ്ട്രീയം കൊണ്ട് നിരപരാധികള്‍ക്കാണ് ജീവനും സ്വത്തും നഷ്ടപ്പെടുന്നതെന്ന് തങ്ങള്‍ പറഞ്ഞു. 

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പി, ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് സുലൈമാന്‍ സേഠ്, പി.വി അബ്ദുല്‍ വഹാബ് എം.പി, മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ, എം.എല്‍.എമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.എം. ഷാജി, ടി.എ അഹമ്മദ് കബീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം. ഉമ്മര്‍, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, സി. മോഹിന്‍ കുട്ടി, അഡ്വ. എന്‍. ശംസുദ്ദീന്‍, സി. മമ്മുട്ടി, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി, മുന്‍ എം.എല്‍.എ യു.സി രാമന്‍ പ്രസംഗിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ടി.എം സലീം, അഡ്വ. പി.എം.എ സലാം, കെ.എസ്. ഹംസ, എം.സി മാഹിന്‍ ഹാജി, ടി.പി.എം സാഹിര്‍, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ എം.അബ്ദുല്ല മുഗു, കെ.ഇ.എ ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ, സി. മുഹമ്മദ് കുഞ്ഞി, കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, കെ.എം.സി.സി സൗദി നാഷണന്‍ കമ്മിറ്റി പ്രസിഡണ്ട് കെ.എസ് മമ്മുട്ടി, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്ക്യാര, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സെക്രട്ടറിമാരായ സി.പി.എ അസീസ്, കെ.ടി അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് മടാന്‍, റഷീദ് ആലയാന്‍, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, ട്രഷറര്‍ എം.എ കരീം, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫ് അലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് സി.പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മുനീര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ടി.പി മമ്മു, വനിതാലീഗ് സംസ്ഥാന പ്രസിഡണ്ട് ഖമറുന്നിസ അന്‍വര്‍, ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ട്രഷറര്‍ ഖദീജ കുടൂര്‍ സംബന്ധിച്ചു. 

രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും പരസ്പര സൗഹാര്‍ദ്ദവും സമത്വബോധവും നീതിനിഷ്ഠമായ സമന്വയവും നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനും വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര ഐക്യം രൂപപ്പെടുത്താനും നടത്തുന്ന കേരളയാത്ര ഫെബ്രുവരി 11വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. 

ശനിയാഴ്ച രാവിലെ 10മണിക്ക് കാസര്‍കോട് നിയോജകമണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ സ്വീകരണം അണങ്കൂരിലും ഉദുമ മണ്ഡലം കമ്മിറ്റി സ്വീകരണം ബേക്കലിലും നടക്കും. മൂന്ന് മണിക്ക് കാഞ്ഞങ്ങാട്ട് നടക്കുന്ന സ്വീകരണയോഗത്തിന് ശേഷം ജില്ലാ തല സമാപനം ആറുമണിക്ക് തൃക്കരിപ്പൂരിലാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.