Latest News

ഭാര്യയ്ക്ക് വാട്‌സ് ആപ്പില്‍ അശ്ലീല ദൃശ്യം അയച്ചയാളെ അറസ്റ്റ് ചെയ്തു

മുംബൈ:[www.malabarflash.com] ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഭാര്യയുമായി അകന്നുകഴിയുന്നയാള്‍ ഭാര്യയ്ക്ക് വാട്ട്‌സ് ആപ്പില്‍ അശ്ലീല ദൃശ്യമയച്ചിനെ തുടര്‍ന്ന് അറസ്റ്റിലായി. ഇമ്തിയാസ് ഷേര്‍ഖാന്‍(38) എന്നയാളാണ് അറസ്റ്റിലായത്.

ഭാര്യയാണ് ഇയാള്‍ക്കെതിരെ മുംബൈ നിര്‍മ്മല്‍ നഗര്‍ പൊലീസിന് പരാതി നല്‍കിയത്. പ്രതിക്ക് നാലു ഭാര്യമാരും പന്ത്രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീയുമായി അകന്നു കഴിയുകയായിരുന്ന ഇയാള്‍ അടുത്തിടെ അശ്ലീല സന്ദേശമയക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292എ വകുപ്പിന്റെയും ഐ.ടി നിയമത്തിലെ 67, 67എ എന്നീ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഷേര്‍ഖാനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് നല്‍കിയ കേസ് ഇപ്പോള്‍ ബാന്ദ്രാ കോടതിയില്‍ നടന്നുവരികയാണ്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.