ആഗ്ര:[www.malabarflash.com] അയല്‍വാസിയുമായുള്ള സ്വവര്‍ഗാനുരാഗം പിടിക്കപ്പെട്ടതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആഗ്രയിലെ മാഡിയ കട്രയിലാണ് സംഭവം. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി അപകടനിലതരണം ചെയ്തതായി പോലീസ് പറഞ്ഞു.
ഷൂ നിര്‍മാണ കമ്പനി ഉടമയുടെ മകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തിടെ അയല്‍വാസിയുമായുള്ള സ്വവര്‍ഗാനുരാഗം നാട്ടുകാരില്‍ ചിലര്‍ കണ്ടുപിടിച്ചിരുന്നു. ഇതിനുശേഷം സംഭവം പരസ്യമാക്കുകയും വിദ്യാര്‍ഥിയെ കളിയാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
വീടിനുള്ളില്‍വെച്ച് ഡീസില്‍ ഒഴിച്ച് തീകൊളുത്തിയ വിദ്യാര്‍ഥിക്ക് 40 ശതമാനം പൊള്ളലേറ്റു. കാലിനും നെഞ്ചിനുമാണ് പൊള്ളലേറ്റതെന്ന് പോലീസ് പറയുന്നു. നന്നായി പഠിക്കുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment