Latest News

നസ്‌റിയയുടെ തിരിച്ചുവരവ് ഉറപ്പ് നല്‍കി ഫഹദ്; ഭാവിയില്‍ ഒരുമിച്ച് സിനിമ ചെയ്യും

വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്‌റിയ ഉടന്‍ തിരിച്ചുവരുമെന്ന് ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ ഉറപ്പ്. ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുകയാണെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഫഹദ് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.[www.malabarflash.com]

നസ്‌റിയയുടെ തിരിച്ചുവരവ് ആരുടെ ചിത്രത്തിലൂടെയാണെന്ന് വ്യക്തമായി പറയാത്ത ഫഹദ്, ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്നും പറയുന്നു. വിവാഹശേഷം തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും. നസ്‌റിയ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ കാരണമായെന്നും വിവാഹം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്നും ഫഹദ് പറഞ്ഞു.

ഇന്ന് റിലീസ് ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നസ്‌റിയ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഫഹദ് ഇക്കാര്യം നേരിട്ട് പറയുന്നത്. സംസ്ഥാന പുരസ്‌കാര വേളയില്‍ അധികം വൈകാതെ താന്‍ തിരിച്ചുവരുമെന്ന് നസ്‌റിയ പറഞ്ഞിരുന്നു.

സിനിമ ചെയ്യുന്നത് അവാര്‍ഡ് നേടാന്‍ വേണ്ടിയല്ല. സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹമെന്നും അവരുടെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് മോഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ താന്‍ വളരെ സന്തോഷവാനാണെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.






Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.