Latest News

വിധവകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച നാട്ടില്‍ 18,000 വിധവകള്‍ പങ്കെടുത്തൊരു കല്യാണചടങ്ങ്

പാലന്‍പൂര്‍:[www.malabarflash.com]  വിധവകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച നാട്ടില്‍ 18,000 വിധവകള്‍ പങ്കെടുത്തൊരു കല്യാണചടങ്ങ്. ഗുജറാത്തിലാണ് ഇത്രയധികം വിധവകള്‍ അനുഗ്രഹം ചൊരിഞ്ഞൊരു കല്യാണം നടന്നത്. ബിസിനസുകാരനായ ജിതേന്ദ്രപട്ടേലാണ് തന്റെ മകന്റെ കല്യാണത്തിന് 18000 വിധവകളെ ക്ഷണിച്ചത്.

ആരവല്ലി, ബനസ്‌കന്ദ,സബര്‍ക്കന്ത,പടന്‍,മെഹ്‌സാന എന്നിങ്ങിനെ ഗുജറാത്തിലെ അഞ്ച് സ്ഥലങ്ങളില്‍ നിന്നായാണ് ഇത്രയധികം വിധവകള്‍ കല്യാണത്തിന് പങ്കെടുക്കാനെത്തിയത്. വന്നവരില്‍ പലരും ദരിദ്രരരുമായിരുന്നു. തന്റെ മകന്‍ രവി പട്ടേലിനെയും വധുവിനേയും അനുഗ്രഹിക്കാനെത്തിയ അവര്‍ക്ക് ജിതേന്ദ്രപട്ടേല്‍ സമ്മാനിച്ചത് കറവപ്പശുക്കളെയാണ്. മറ്റുള്ളവര്‍ക്ക് കമ്പിളിപ്പുതപ്പുകളും വൃക്ഷത്തൈകളും സമ്മാനിച്ചു.

ആഘോഷാവസരങ്ങളില്‍ നിന്ന് വിധവകള്‍ മാറ്റി നിര്‍ത്തപ്പെടുകയും അവരെ അപശകുനമായി കാണുകയും ചെയ്യുമ്പോഴായിരുന്നു ഗുജറാത്തില്‍ ഇത്രയധികം വിധവകളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായൊരു വിവാഹം നടന്നത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.